Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​സ വാ​ഗ്ദാ​നം;...

വി​സ വാ​ഗ്ദാ​നം; 1300 ദീ​നാ​റു​മാ​യി  മു​ങ്ങി​യ യു​വ​തി പി​ടി​യി​ൽ

text_fields
bookmark_border
വി​സ വാ​ഗ്ദാ​നം; 1300 ദീ​നാ​റു​മാ​യി  മു​ങ്ങി​യ യു​വ​തി പി​ടി​യി​ൽ
cancel

ഒ​രു ക​മ്പ​നി​യി​ലെ പ്ര​ധാ​ന ത​സ്​​തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​യാളാണെന്ന്​ പറഞ്ഞായിരുന്നു തട്ടിപ്പ്​ 
കു​വൈ​ത്ത് സി​റ്റി: വി​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മു​ങ്ങി​യ ഈ​ജി​പ്ഷ്യ​ൻ യു​വ​തി​യെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം പി​ടി​കൂ​ടി. 
ഒ​രു ക​മ്പ​നി​യി​ലെ പ്ര​ധാ​ന ത​സ്​​തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും താ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ക​മ്പ​നി വി​സ ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞാ​ണ് മ​റ്റൊ​രു ഈ​ജി​പ്ഷ്യ​നി​ൽ​നി​ന്ന്​ 1300 ദീ​നാ​ർ വാ​ങ്ങി​യ​ത്. പ​ണം ന​ൽ​കി ഏ​താ​നും ദി​സ​ങ്ങ​ൾ​ക്കു ശേ​ഷം യു​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ ഹ​വ​ല്ലി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ടു. 

ഇ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി​യെ തെ​റ്റാ​യ ഇ​ട​പാ​ടു​ക​ൾ കാ​ര​ണം ക​മ്പ​നി​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി പൊ​ലീ​സ്​ കേ​സ്​ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ന് വി​ടു​ക​യാ​യി​രു​ന്നു. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി മ​റ്റൊ​രു വി​സ ത​ട്ടി​പ്പ് കേ​സി​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട​വി​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി. 
ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​യി സു​ര​ക്ഷ വി​ഭാ​ഗം അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visa thattipp- kuwait- kuwait news
News Summary - visa thattipp- kuwait- kuwait news
Next Story