60ന് മുകളിലുള്ളവരുടെ വിസ പുതുക്കൽ: ആരോഗ്യ ഇൻഷുറൻസ് 500 ദീനാർ
text_fieldsകുവൈത്ത് സിറ്റി: ബിരുദമില്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് തുക 500 കുവൈത്ത് ദീനാറായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചു.
ഡോക്യുമെൻറഷന് പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2.5 ദീനാറും ഓഫിസ് ജോലികള്‍ക്കും മറ്റുമുള്ള സര്‍വിസ് ചാര്‍ജായ ഒരു ദീനാറുമടക്കം ആകെ അടക്കേണ്ട തുക 503.5 ദീനാറായിരിക്കും. 250 ദീനാർ അധികഫീസും ആരോഗ്യ ഇൻഷുറൻസ് തുകയും ഈടാക്കിയാണ് 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് ഒരു വർഷത്തേക്ക് തൊഴിൽ പെർമിറ്റ് പുതുക്കി നൽകുന്നത്. ഇൻഷുറൻസ് പോളിസിയിലെ മൊത്തം വാര്‍ഷിക ചികിത്സ ചെലവ് 10,000 ദീനാറാണ്. അതേസമയം ആശുപത്രിക്കുള്ളിലെ ചികിത്സയ്ക്കും താമസത്തിനുമുള്ള പരമാവധി ആനുകൂല്യം 8,000 ദീനാറായിരിക്കും. കൂടാതെ ഔട്ട്പേഷ്യൻറ് ക്ലിനിക്കുകളിലെ ചികിത്സക്ക് 1500 ദീനാറും സാധാരണ ദന്ത ചികിത്സക്ക് 500 ദീനാറുമാണ് പരമാവധി ആനുകൂല്യമായി ലഭിക്കുക.
പ്രാദേശികമായി 20ലധികം ഇന്‍ഷുറന്‍സ് കമ്പനികളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ഔദ്യോഗികമായി പട്ടിക അംഗീകരിച്ച ശേഷം ഇവരുടെ വിശദാംശങ്ങൾ പുറത്തുവിടും.
ഇതിനകം എട്ട് കമ്പനികള്‍ കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഇൻഷുറൻസ് വിഭാഗത്തിന്റെ കമ്പനികള്‍ നല്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ മാത്രമാണ് തൊഴിൽ പെര്‍മിറ്റ് പുതുക്കാനും സ്വകാര്യ മേഖലയിലേക്ക് മാറ്റാനും പരിഗണിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

