Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിസ പുതുക്കൽ...

വിസ പുതുക്കൽ പ്രായപരിധി: ആരോഗ്യ ഇൻഷുറൻസ്​ വലിയ തുക ഭാരമാകും

text_fields
bookmark_border
health insurance
cancel

കു​വൈ​ത്ത്​ സി​റ്റി: ബി​രു​ദ​മി​ല്ലാ​ത്ത​വ​രു​ടെ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ പു​തു​ക്കു​ന്ന​തി​ന്​ സ്വ​കാ​ര്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന വെ​ച്ച​ത്​ ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ​ക്ക്​ ഭാ​ര​മാ​കും. ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​മാ​യി വ​ലി​യ തു​ക അ​ട​ക്കേ​ണ്ടി വ​രും എ​ന്നാ​ണ്​ സൂ​ച​ന. കൃ​ത്യ​മാ​യ തു​ക ഇ​തു​വ​രെ തീ​രു​മാ​നി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളു​ടെ യൂ​നി​യ​ൻ അ​ടു​ത്ത ദി​വ​സം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യോ​ഗം ചേ​രും.

ഒ​രാ​ൾ​ക്ക്​ 500 ദീ​നാ​ർ വ​രെ ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം അ​ട​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഇ​തി​ന്​ 10,000 ദീ​നാ​റി​​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേ​ജ്​ ല​ഭി​ക്കും. 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള ബി​രു​ദ​മി​ല്ലാ​ത്ത​വ​ർ ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ പു​തു​ക്കാ​ൻ 250 ദീ​നാ​ർ അ​ധി​ക ഫീ​സ്​ ന​ൽ​ക​ണം. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്.

റ​സ്​​റ്റാ​റ​ൻ​റ്, ഗ്രോ​സ​റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് പ്രാ​യ​മേ​റി​യ​വ​രി​ൽ അ​ധി​കം​പേ​രും തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്.

കു​റ​ഞ്ഞ ശ​മ്പ​ള​ക്കാ​രാ​യ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ 250 ദീ​നാ​ർ വാ​ർ​ഷി​ക ഫീ​സ്​ പോ​ലും വ​ലി​യ ഭാ​ര​മാ​ണ്. സ്വ​കാ​ര്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സി​ന്​ വേ​ണ്ട വ​ലി​യ തു​ക കൂ​ടി മു​ട​ക്കി എ​ത്ര​പേ​ർ​ക്ക്​ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ പു​തു​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ക​ണ്ട​റി​യ​ണം. തൊ​ഴി​ൽ പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന​തി​ന് പ്രാ​യ​വും വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യും മാ​ന​ദ​ണ്ഡ​മാ​യ​പ്പോ​ൾ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നു. 50,000ത്തി​ന്​ മു​ക​ളി​ൽ ആ​ളു​ക​ൾ പ്രാ​യ​പ​രി​ധി നി​യ​​ന്ത്ര​ണ​ത്തെ​ത്തു​ട​ർ​ന്ന്​ വി​സ പു​തു​ക്കാ​നാ​വാ​തെ മ​ട​ങ്ങി​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait visa
News Summary - Visa Renewal Age Limit: Health insurance can be a huge amount of burden
Next Story