Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​സ പി.​സി.​സി...

വി​സ പി.​സി.​സി പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ മു​ത​ൽ ഓ​ൺ​ലൈ​നി​ൽ

text_fields
bookmark_border
വി​സ പി.​സി.​സി പ​രി​ശോ​ധ​ന  സെ​പ്റ്റം​ബ​ർ മു​ത​ൽ ഓ​ൺ​ലൈ​നി​ൽ
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യി​ൽ നി​ന്ന് പു​തി​യ തൊ​ഴി​ൽ വി​സ​യി​ലോ, ഫാ​മി​ലി വി​സ​യി​ലോ കു​വൈ​ത്തി​ലേ​ക്ക് പോ​കു​ന്ന പ്ര​വാ​സി​ക​ളു​ടെ പി.​സി.​സി (പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്) വെ​രി​ഫി​ക്കേ​ഷ​ൻ സെ​പ്റ്റം​ബ​ർ മു​ത​ൽ ഓ​ൺ​ലൈ​നാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ടു​മെ​ന്ന് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് 'അ​ൽ-​അ​ൻ​ബ' അ​റ​ബി​ക് പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ദ്യം ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് എം​ബ​സി​യി​ൽ പി.​സി.​സി വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ക​യും എം​ബ​സി പ​രി​ശോ​ധ​ന​ക്കു ശേ​ഷം അ​ത് കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് അ​യ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. ഇ​ത് ആ​ദ്യം ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ന​ട​പ്പി​ലാ​ക്കി പി​ന്നീ​ട് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​രു​ടെ കാ​ര്യ​ത്തി​ലും വ്യാ​പി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

അടുത്തിടെ ഇന്ത്യയിൽ നിന്നെത്തിയ ചിലരുടെ പക്കൽ നിന്ന് വിമാനത്താവളത്തിലെ പരിശോധനയിൽ വ്യാജ പി.സി.സി രേഖകൾ പിടികൂടിയിരുന്നു. ഓൺലൈൻ വെരിഫിക്കേഷൻ നടപ്പാക്കുന്നതോടെ ഇത്തരത്തിലുള്ള ക്രമേക്കേടുകൾ ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeptemberOnlineVisa PCC Test
News Summary - Visa PCC Test Online From September
Next Story