കുവൈത്തിൽ നിരവധിപേരുടെ വിസ കാലാവധി ഇന്നുതീരും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ നിരവധിപേരുടെ വിസ കാലാവധി മേയ് 31ന് അവസാനിക്കും. കുവൈത്തിൽ കാലാവധി കഴിഞ്ഞ എല്ലാ വിസകൾക്കും മേയ് 31വരെ എക്സ്റ്റൻഷൻ അനുവദിച്ച് ഏപ്രിൽ 14ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പ്രത്യേക ഉത്തരവിട്ടിരുന്നു. സന്ദർശക വിസയിൽ എത്തിയവർ ഉൾപ്പെടെ നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവർക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി ഇൗ ആനുകൂല്യം ലഭിച്ചു. മാർച്ച് ഒന്നുമുതൽ മൂന്നു മാസം സ്വാഭാവിക എക്സ്റ്റൻഷൻ ആണ് അനുവദിച്ചത്.
സന്ദർശക വിസയിലെത്തി കോവിഡ് പ്രതിസന്ധിയെ തുടർന്ന് കുവൈത്തിൽ കുടുങ്ങിപ്പോയവർക്കും വിസ കാലാവധി കഴിഞ്ഞ മറ്റു നിരവധി പേർക്കും ഇത് ആശ്വാസമായി. ഇൗ തീയതിയാണ് ഇപ്പോൾ അവസാനിച്ചത്. കോവിഡ് പ്രതിസന്ധിയും അതുമൂലമുള്ള നിയന്ത്രണങ്ങളും ഇപ്പോഴും അവസാനിക്കാത്തനിലയിൽ വീണ്ടും നീട്ടിനൽകുമെന്ന പ്രതീക്ഷയിലാണ് വിസ കാലാവധി കഴിഞ്ഞവർ. അല്ലെങ്കിൽ പിഴ അടക്കേണ്ടി വരും.
