Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​ൻ​ജി​നീ​യ​ർ​മാ​രു​ടെ...

എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ വി​സ പ​ു​തു​ക്ക​ൽ:  സം​ഘ​ട​ന​ക​ളെ ബ​ന്ധ​പ്പെ​ട​ണ​ം–​ എം​ബ​സി

text_fields
bookmark_border
എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ വി​സ പ​ു​തു​ക്ക​ൽ:  സം​ഘ​ട​ന​ക​ളെ ബ​ന്ധ​പ്പെ​ട​ണ​ം–​ എം​ബ​സി
cancel

കു​വൈ​ത്ത്​ സി​റ്റി: വി​സ പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ​ കു​വൈ​ത്ത്​ സൊ​സൈ​റ്റി ഒാ​ഫ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ പ്ര​തി​നി​ധി​ക​ൾ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ ഇൗ ​വി​ഷ​യ​ത്തി​ലെ പൊ​തു​ച​ർ​ച്ച​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ഇ​ന്ത്യ​ൻ എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു. 
കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന് ഇ​ന്ത്യ​ൻ എ​ൻ‌​ജി​നീ​യ​റി​ങ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട​ത്. കു​വൈ​ത്ത് എ​ൻ‌​ജി​നി​യേ​ഴ്സ് ഫോ​റം ജ​ന​റ​ൽ ക​ൺ‌​വീ​ന​ർ അ​രു​ൺ ഡേ​വി​ഡ്സ​ൺ (ഇ-​മെ​യി​ൽ: arundavidson@yahoo.com), പ്രോ​ഗ്ര​സീ​വ് പ്ര​ഫ​ഷ​ന​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ജി.​സ​ന്തോ​ഷ് കു​മാ​ർ (ഇ-​മെ​യി​ൽ: ppfk@ppfkuwait.org), ത​മി​ഴ്നാ​ട് എ​ൻ‌​ജി​നീ​യേ​ഴ്സ് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സേ​തു​മാ​ധ​വ​ൻ (ഇ-​മെ​യി​ൽ: anjal@tefkuwait.com) എ​ന്നി​വ​രെ​യാ​ണ് അ​റി​യി​ക്കേ​ണ്ട​ത്. 

ഇ​വ​ർ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ എം​ബ​സി കു​വൈ​ത്ത്​ അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റും. എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സം​ഘ​ട​ന​യു​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. മൂ​ന്നു മാ​സ​ത്തി​ന​കം ഇ​ഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​വ​ർ ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി യ​ശ്വ​ന്ത ച​ത്‌​പ​ലി​വാ​റു​മാ​യി (ഇ-​മെ​യി​ൽ: sspic@indembkwt.org, ഫോ​ൺ: +965 22550171) ബ​ന്ധ​പ്പെ​ട​ണം. 

കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി, മാ​ൻ​പ​വ​ർ പ​ബ്ലി​ക്​ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഇൗ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. എ​ൻ.​ബി.​എ, യു.​ജി.​സി, എ.​െ​എ.​സി.​ടി.​ഇ, എം.​എ​ച്ച്.​ആ​ർ.​ഡി.​ഇ  ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​ഘം ച​ർ​ച്ച ന​ട​ത്തും. എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ വി​സ പു​തു​ക്കു​ന്ന​തി​ന്​ കു​വൈ​ത്ത്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ അ​നു​മ​തി​പ്പ​ത്രം വേ​ണ​മെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി പു​തി​യ നി​ബ​ന്ധ​ന വെ​ച്ച​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണം. എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദം നേ​ടി​യ കോ​ള​ജി​​​െൻറ അം​ഗീ​കാ​ര​വും ഗ്രേ​ഡും ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ച്​ മാ​ത്ര​മാ​ണ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി എ​ൻ.​ഒ.​സി ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visagulf newsmalayalam news
News Summary - visa-kuwait-gulf news
Next Story