ചെറിയ–ഇടത്തരം പദ്ധതികളിൽ വിസമാറ്റം സമാന പദ്ധതികളിലേക്ക് മാത്രം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ചെറിയ–ഇടത്തരം പദ്ധതികളിൽ പേര് രജിസ്റ്റർ ചെയ്യപ്പെട്ടവരുടെ വിസ മാറ്റവുമായി ബന്ധപ്പെട്ട് മാൻപവർ അതോറിറ്റിയുടെ പുതിയ നിബന്ധന. വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്തതുമുതൽ മൂന്നുവർഷം കഴിഞ്ഞതിനുശേഷമേ ഇത്തരം കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് വിസ മാറ്റത്തിന് അനുമതി നൽകൂവെന്നാണ് ഒന്നാമത്തെ നിബന്ധന.
ചെറിയ – ഇടത്തരം സംരംഭങ്ങളിലെ ജോലിക്കാർക്ക് സമാന രീതിയിലുള്ള സ്ഥാപനങ്ങളിലേക്കും സംരംഭങ്ങളിലേക്കും മാത്രമേ വിസ മാറ്റാൻ അനുമതിയുണ്ടാകൂ. സ്വകാര്യ മേഖലയിലെ മറ്റു കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും ഇതിലെ ജോലിക്കാർക്ക് റിലീസ് അനുവദിക്കില്ലെന്ന് മാൻപവർ അതോറിറ്റി കൂട്ടിച്ചേർത്തു.
