വിസ കെണിയിൽപെട്ട പാലക്കാട് സ്വദേശിനി നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: വിസ ഏജൻറിെൻറ ചതിയിൽപെട്ട് കുവൈത്തിലെ സ്വദേശി വീട്ടിൽ ഗാർഹിക പീഡനത്തിനിരയായി ദുരിതത്തിലായ പാലക്കാട് സ്വദേശിനി ലത ചന്ദ്രൻ നാടണഞ്ഞു. പി.സി.എഫ് കുവൈത്ത് പ്രസിഡൻറ് റഹിം ആരിക്കാടി ഇടപെട്ടാണ് സ്വദേശി വീട്ടിൽനിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിൽ എത്താനായത്. തുടർന്ന് നാട്ടിലയക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് പി.സി.എഫ് നേതാക്കളായ സലിം താനാളൂർ, ഹുമയൂൺ അറയ്ക്കൽ, സിറാജുദ്ദീൻ തൊട്ടാപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സാമ്പത്തിക സമാഹരണം നടത്തുകയും ലത ചന്ദ്രന് കൈമാറുകയും ചെയ്തു. പി.സി.എഫ് ഭാരവാഹികൾ വിമാനത്താവളത്തിൽ യാത്രയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
