കുവൈത്തികൾക്കും പ്രവാസികൾക്കും ജോർജിയയിലേക്ക് വിസ രഹിത പ്രവേശനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തികൾക്കും പ്രവാസികൾക്കും ജോർജിയയിലേക്ക് വിസ രഹിതമായി പ്രവേശിക്കാമെന്ന് ജോർജിയൻ അംബാസഡർ നോഷ്രെവാൻ ലോംടാറ്റിഡ്സ്.ജോർജിയൻ എംബസിയില്‍ നടന്ന ദേശീയ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജോർജിയ സന്ദർശിക്കുന്ന കുവൈത്തുകാരുടെ എണ്ണം ഉയരുകയാണ്. റിയൽ എസ്റ്റേറ്റ്, കാർഷിക മേഖല, ഹോട്ടൽ വ്യവസായം എന്നീ മേഖലയില്‍ നിക്ഷേപ സാധ്യതകൾ കുവൈത്ത് ബിസിനസുകാരെ ആകർഷിക്കുന്നതായും ജോര്‍ജിയന്‍ അംബാസഡർ വ്യക്തമാക്കി.
ചടങ്ങില്‍ വിദേശകാര്യ സഹ മന്ത്രി അംബാസഡർ സാദിഖ് മറാഫി പങ്കെടുത്തു. ജോർജിയയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 33ാം വാർഷികമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും തുടർന്നും കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം കുവൈത്തികൾക്ക് ചൈനയിലേക്കും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

