Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്രവാസികളുടെ വിസ: നിയമ...

പ്രവാസികളുടെ വിസ: നിയമ ഭേദഗതിക്കൊരുങ്ങി കുവൈത്ത് അധികൃതര്‍

text_fields
bookmark_border
Kuwait Visa
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ വി​സ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ള്‍ ഭേ​ദ​ഗ​തി ചെ​യ്യാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ര്‍. ഇ​തു​സം​ബ​ന്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ള്‍ ദേ​ശീ​യ അ​സം​ബ്ലി ആ​ഭ്യ​ന്ത​ര, പ്ര​തി​രോ​ധ സ​മി​തി പ​രി​ഗ​ണി​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു. നി​ർ​ദി​ഷ്ട നി​യ​മ​പ്ര​കാ​രം വി​സ ക​ച്ച​വ​ടം ന​ട​ത്തി​യാ​ല്‍ പ​ര​മാ​വ​ധി മൂ​ന്ന് വ​ർ​ഷം ത​ട​വു ശി​ക്ഷ​യും 5,000 ദീ​നാ​ര്‍ മു​ത​ൽ 10,000 ദീ​നാ​ര്‍ വ​രെ പി​ഴ​യും ല​ഭി​ക്കും. പ്ര​വാ​സി​ക​ൾ​ക്ക് പ​ര​മാ​വ​ധി അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും റ​സി​ഡ​ൻ​സി ല​ഭി​ക്കു​ക. റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ൾ​ക്ക് പ​ത്തു​വ​ർ​ഷ​ത്തേ​ക്കും വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് പ​ര​മാ​വ​ധി 15 വ​ർ​ഷ​ത്തെ റ​സി​ഡ​ൻ​സി​യു​മാ​ണ് ല​ഭി​ക്കു​ക.

ഇ​തു​സം​ബ​ന്ധ​മാ​യ അ​ന്തി​മ​മാ​യ നി​ർ​ദേ​ശം മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ നി​ശ്ച​യി​ക്കും. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് സ്ഥാ​പ​ന​ത്തി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​തെ മ​റ്റൊ​രു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. പു​തി​യ ശി​പാ​ര്‍ശ പ്ര​കാ​രം തൊ​ഴി​ലു​ട​മ​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക്ക് റ​സി​ഡ​ൻ​സി കൈ​മാ​റ്റം അ​നു​വ​ദി​ക്കി​ല്ല. വീ​ട് ജോ​ലി​ക്കാ​ര്‍ക്ക് നാ​ലു​മാ​സം വ​രെ തു​ട​ർ​ച്ച​യാ​യി രാ​ജ്യ​ത്തി​ന് പു​റ​ത്ത് താ​മ​സി​ക്കാം. രാ​ജ്യ​ത്തെ നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ സാ​ധു​വാ​യ താ​മ​സാ​വ​കാ​ശം ഉ​ള്ള​വ​രാ​ണെ​ങ്കി​ൽ​പ്പോ​ലും നാ​ടു​ക​ട​ത്താ​ൻ അ​ധി​കൃ​ത​ര്‍ക്ക് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും ബി​ല്ലി​ല്‍ നി​ർ​ദേ​ശി​ക്കു​ന്നു. അ​ടു​ത്ത പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പാ​യി ബി​ല്ലി​ന്റെ റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisaAmendmentLawKuwaitNon Residents
News Summary - Visa for non-residents: Authorities are preparing to amend the law
Next Story