Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​സ കാ​ലാ​വ​ധി...

വി​സ കാ​ലാ​വ​ധി ദീ​ർ​ഘിപ്പി​ച്ച​ത് ആ​ശ്വാ​സം; ആ​കാ​ശ​പാ​ത ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ

text_fields
bookmark_border
വി​സ കാ​ലാ​വ​ധി ദീ​ർ​ഘിപ്പി​ച്ച​ത് ആ​ശ്വാ​സം; ആ​കാ​ശ​പാ​ത ഉ​ട​ൻ തു​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ
cancel

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്ന് കു​വൈ​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും ത​ട​സ്സ​പ്പെ​ട്ടു. സം​ഘ​ർ​ഷം അ​യ​ഞ്ഞ് വ്യോ​മ​പാ​ത ഉ​ട​ൻ തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ഫെ​ബ്രു​വ​രി 28ന് ​യു.​എ​സ് -ഇ​റാ​ൻ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് പി​റ​കെ​യാ​ണ് സു​ര​ക്ഷ കാ​ര​ണ​ങ്ങ​ളാ​ൽ കു​വൈ​ത്ത് വ്യോ​മ​പാ​ത താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ച​ത്.

മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ, സു​ര​ക്ഷ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) ന​ട​പ​ടി. യാ​ത്ര​ക്കാ​രെ​യും വി​മാ​ന​ക്ക​മ്പ​നി​ക​ളെ​യും വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​പ​ക​ട​സാ​ധ്യ​ത​ക​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം കൈ​കൊ​ണ്ട​ത്.കു​വൈ​ത്ത് ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ക​ന​പ്പി​ച്ച​തും തീ​രു​മാ​നം നീ​ളാ​ൻ കാ​ര​ണ​മാ​യി. ഇ​തോ​ടെ കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​ത്തു​പോ​യ​വ​രും കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​വ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി കു​ടു​ങ്ങി.നാ​ട്ടി​ൽ അ​വ​ധി​ക്ക് എ​ത്തി​യ​വ​രും കു​വൈ​ത്തി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​വ​രു​മാ​യ നി​ര​വ​ധി മ​ല​യാ​ളി​ക​ളും ഇ​തോ​ടെ പ്ര​യാ​സ​ത്തി​ലാ​യി.

കേ​ര​ള​ത്തി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി.അ​തി​നി​ടെ, നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​വൈ​ത്ത് പൗ​ര​ന്മാ​രെ സ​ഹാ​യി​ക്കാ​നാ​യി കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.റി​സ​ർ​വേ​ഷ​നു​ക​ളും ടി​ക്ക​റ്റു​ക​ളും കൈ​വ​ശ​മു​ള്ള കു​വൈ​ത്ത് യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള ല​ഭ്യ​ത​യെ ആ​ശ്ര​യി​ച്ച് സൗ​ദി​യി​ലേ​ക്ക് എ​ത്തി​ച്ച് അ​വി​ടെ നി​ന്ന് ക​ര​മാ​ർ​ഗം കു​വൈ​ത്തി​ൽ എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. യാ​ത്ര​ക്കാ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് ആ​റ് ആ​യി എ​യ​ർ​ലൈ​ൻ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.അ​തേ​സ​മ​യം, എ​ല്ലാ​ത്ത​രം വി​സി​റ്റ് എ​ൻ​ട്രി വി​സ​ക​ളു​ടെ​യും രാ​ജ്യ​ത്തി​ന് പു​റ​ത്തു​ക​ഴി​യു​ന്ന​വ​രു​ടെ​യും വി​സ കാ​ലാ​വ​ധി കു​വൈ​ത്ത് ദീ​ർ​പ്പി​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.

സ​ന്ദ​ർ​ശ​ന​വി​സ​യി​ൽ രാ​ജ്യ​ത്ത് എ​ത്തി വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും ക​ഴി​യാ​റാ​യ​വ​ർ​ക്കും ഒ​രു മാ​സ​വും കു​വൈ​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ​ക്ക് മൂ​ന്നു​മാ​സ​വു​മാ​ണ് ദീ​ർ​പ്പി​ച്ചു ന​ൽ​കി​യ​ത്. വി​സ കാ​ലാ​വ​ധി ദീ​ർ​പ്പി​ക്കാ​നാ​യി താ​മ​സ​കാ​ര്യ വ​കു​പ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യോ പ്ര​ത്യേ​ക ഫീ​സു​ക​ൾ ന​ൽ​കു​ക​യോ വേ​ണ്ട​തി​ല്ല എ​ന്ന​തും ആ​ശ്വാ​സ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlinesvisa extensionKuwait NewsOpen Soon
News Summary - Visa extension a relief; hope the airspace will open soon
Next Story