Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിയന്ത്രിത മേഖലകളിലെ തൊഴിലാളികളുടെ വിസ മാറ്റം ഇന്നു കൂടി
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിലെ നിയന്ത്രിത മേഖലകളിലെ തൊഴിലാളികളെ മറ്റ് മേഖലകളിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30ന് അവസാനിക്കും. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, വ്യവസായം, കൃഷി, കന്നുകാലി, മത്സ്യബന്ധന മേഖലകളിലെ തൊഴിലാളികൾക്കാണ് താൽക്കാലിക തീരുമാനം ബാധകമാകുന്നത്.
അപേക്ഷകൾ അഷാൽ പോർട്ടൽ വഴി മാത്രമേ സമർപ്പിക്കാവൂ. തൊഴിലുടമയുടെ അനുമതിയോടെയായിരിക്കും വിസ മാറ്റ അപേക്ഷകൾ പരിഗണിക്കുക. തൊഴിൽ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിനും പ്രവർത്തനം സുഗമമാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് ആണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

