Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽ അഖ്‌സ പള്ളിയിലെ...

അൽ അഖ്‌സ പള്ളിയിലെ അതിക്രമം; കുവൈത്ത് ശക്തമായി അപലപിച്ചു

text_fields
bookmark_border
അൽ അഖ്‌സ പള്ളിയിലെ അതിക്രമം; കുവൈത്ത് ശക്തമായി അപലപിച്ചു
cancel

കുവൈത്ത് സിറ്റി: അൽ അഖ്‌സ പള്ളിയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ പിന്തുണയോടെ ചില കുടിയേറ്റക്കാർ നടത്തിയ അതിക്രമത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഈ അതിക്രമം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും, മതപരമായ പവിത്രതകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടവ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുകയും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആവർത്തിച്ചുള്ള ലംഘനങ്ങൾ തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാകൗൺസിലിനോടും കുവൈത്ത് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitViolenceAlaqsa Masjid
News Summary - Violence at Al-Aqsa Mosque: Kuwait Strongly Condemns the Incident
Next Story