Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനി​യ​മ​ലം​ഘ​കർക്ക്​...

നി​യ​മ​ലം​ഘ​കർക്ക്​ കി​യോ​സ്​​ക്കി​ൽ​നി​ന്ന്​ ലൈ​സ​ൻ​സ്​ ല​ഭി​ക്കുന്നി​ല്ല

text_fields
bookmark_border
നി​യ​മ​ലം​ഘ​കർക്ക്​ കി​യോ​സ്​​ക്കി​ൽ​നി​ന്ന്​ ലൈ​സ​ൻ​സ്​ ല​ഭി​ക്കുന്നി​ല്ല
cancel

കു​വൈ​ത്ത് സി​റ്റി: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍ക്ക് ഓ​ണ്‍ലൈ​ന്‍ വ​ഴി ലൈ​സ​ന്‍സ് പു​തു​ക്കാ​നാ​വി​ല്ല. മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി ലൈ​സ​ന്‍സ് പു​തു​ക്കാ​നു​ള്ള അ​പേ​ക്ഷ ന​ല്‍കാ​ന്‍ എ​ല്ലാ​വ​ര്‍ക്കും സാ​ധി​ക്കു​മെ​ങ്കി​ലും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ത്തി​ന്​ പി​ഴ കു​ടി​ശ്ശി​ക​യു​ള്ള​വ​ർ​ക്ക്​ കി​യോ​സ്​​ക്കി​ൽ​നി​ന്ന്​ ലൈ​സ​ൻ​സ്​ പ്രി​ൻ​റ്​ എ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഗ​താ​ഗ​ത വ​കു​പ്പ്​ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​ണ്​ ഇ​ത്ത​ര​ക്കാ​ർ​ക്ക്​ ല​ഭി​ച്ച നി​ർ​ദേ​ശം. മു​മ്പ്​ താ​ല്‍ക്കാ​ലി​ക​മാ​യി നി​ര്‍ത്തി​വെ​ച്ച ഓ​ണ്‍ലൈ​ന്‍ വ​ഴി ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് പു​തു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ജ​ന​റ​ല്‍ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്​​മെൻറ്​ ഈ​യി​ടെ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. പ്ര​ധാ​ന ഷോ​പ്പി​ങ് മാ​ളു​ക​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ലൈ​സ​ന്‍സ് പ്രി​ന്‍റി​ങ് കി​യോ​സ്‌​ക്കു​ക​ള്‍ വ​ഴി​യാ​ണ് ഓ​ണ്‍ലൈ​നാ​യി പു​തു​ക്കി​യ ലൈ​സ​ന്‍സു​ക​ള്‍ പ്രി​​ന്‍റ്​ എ​ടു​ക്കേ​ണ്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി നി​ശ്ചി​ത ഫീ​സ് അ​ട​ച്ച​വ​ര്‍ക്ക് ലൈ​സ​ന്‍സ് പ്രി​ന്‍റ്​ എ​ടു​ക്കാ​നു​ള്ള കി​യോ​സ്‌​ക്കു​ക​ളും നി​ര്‍ദേ​ശി​ച്ചെ​ങ്കി​ലും അ​വി​ടെ എ​ത്തി​യ​പ്പോ​ള്‍ പ്രി​ന്‍റ്​ എ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്ന്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം വ​രു​ത്തി​യ​താ​യി വ്യ​ക്ത​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait CitykioskViolators do not receive license
News Summary - Violators do not receive a license from the kiosk
Next Story