Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയമലംഘനം: രണ്ട് അറവുശാലകളും കഫേയും ബിസ്കറ്റ് ഫാക്ടറിയും അടച്ചുപൂട്ടി

text_fields
bookmark_border
നിയമലംഘനം: രണ്ട് അറവുശാലകളും കഫേയും ബിസ്കറ്റ് ഫാക്ടറിയും അടച്ചുപൂട്ടി
cancel

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് അറവുശാലകൾ, ഒരു കഫേ, ഒരു ബിസ്‌ക്കറ്റ് ഫാക്ടറി എന്നിവയുൾപ്പെടെ നാല് ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ജനറൽ ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി (ജി.എഫ്.‌എൻ.‌എ) ഉത്തരവിട്ടു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റാണ് നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് നടപടി.

ശുചിത്വ ആവശ്യകതകൾ പാലിക്കാത്തത്, ലൈസൻസില്ലാതെ പ്രവർത്തിക്കൽ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവ ഉൾപ്പെടെ നിരവധി ലംഘനങ്ങൾ പരിശോധനയിൽ ഇൻസ്പെക്ടർമാർ കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു. ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എല്ലാ ഗവർണറേറ്റുകളിലും പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Violation of the law Two slaughterhouses, a cafe and a biscuit factory closed
Next Story