നിയമലംഘനം; കുവൈത്തിൽ 96 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: നിയമലംഘകരെ കണ്ടെത്താനായി സുരക്ഷാ പരിശോധന തുടരുന്നു. തിങ്കളാഴ്ച മുതൽ ഏരിയയിൽ നടത്തിയ പരിശോധനയിൽ 96 പേരെ അറസ്റ്റ് ചെയ്തതായി മാൻ പവർ അതോറിറ്റി അറിയിച്ചു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ഏകോപനത്തിലാണ് പരിശോധന നടത്തിയത്.
അൽ മുതൽ ഏരിയയിലെ നിരവധി നിർമാണ സ്ഥലങ്ങളിൽ പരിശോധന നടത്തി. താമസ നിയമലംഘനം, തൊഴിൽ നിയമലംഘനം എന്നിവയാണ് അറസ്റ്റിന് കാരണം. നിയമലംഘനങ്ങൾ അനുവദിക്കില്ല, തൊഴിലുടമകളും തൊഴിലാളികളും തൊഴിൽ നിയമം പാലിക്കണമെന്നും ലംഘനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 29 പേരെ പിടികൂടിയിരുന്നു. മൂന്നുദിവസം മുമ്പ് വിവിധ രാജ്യക്കാരായ 140 പേരും പിടിയിലായി. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ആയിരത്തിനടുത്ത് പ്രവാസികൾ അറസ്റ്റിലായിരുന്നു.
പൊതു സുരക്ഷാ കാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്ക്യൂ പൊലീസ് എന്നിവയെല്ലാം ഒരുമിച്ചും അല്ലാതെയും പരിശോധന നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

