നിയമലംഘനം: കുവൈത്തിൽ 118 പ്രവാസികൾ അറസ്റ്റിൽ
text_fieldsRepresentational Image
കുവൈത്ത് സിറ്റി: തൊഴിൽ താമസ നിയമലംഘനത്തിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 118 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തു. ഫർവാനിയ, സാൽമിയ, ബ്രയേഹ് സേലം, മഹ്ബൂല എന്നീ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പിടികൂടിയവരിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന 22 പ്രവാസികളും ഉൾപ്പെടുന്നു.
സെവൻത് റിങ് റോഡിനോടു ചേർന്നുള്ള ലൈസൻസില്ലാത്ത താൽക്കാലിക മാർക്കറ്റിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എൻഫോഴ്സ്മെന്റും പരിശോധന നടത്തി. തൊഴിലാളികളെയും വഴിയോര കച്ചവടക്കാരെയും ബാധിക്കുന്ന നിരവധി നിയമലംഘനങ്ങൾ ഇവിടെ കണ്ടെത്തി. ഈ സ്ഥലത്ത് പ്രദർശിപ്പിച്ച ഭക്ഷണ സാധനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള തയാറെടുപ്പിനായി കുവൈത്ത് മുനിസിപ്പാലിറ്റി കണ്ടുകെട്ടി.
താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്ന താമസക്കാരെയും തൊഴിലാളികളെയും കണ്ടെത്താൻ പരിശോധന തുടരുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

