ചട്ടലംഘനം; സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: ചട്ടലംഘനങ്ങളെ തുടര്‍ന്ന് മൂന്ന് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് ആരോഗ്യ മന്ത്രാലയം റദ്ദാക്കി.മറ്റൊരു ഫാർമസിയെ ആറുമാസത്തേക്ക് പ്രവർത്തനത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. ഗുരുതര നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.പരിശോധനയില്‍ അംഗീകൃത ഫാർമസിസ്റ്റില്ലാതെ പ്രവർത്തിക്കുകയും രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ വിൽക്കുകയും ചെയ്തതായി കണ്ടെത്തി. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫാർമസി മേഖലയിലെ പരിശോധനയും നിരീക്ഷണവും തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

