നിയമലംഘനം; ചെയർമാനെ പിരിച്ചുവിട്ടു
text_fieldsകുവൈത്ത് സിറ്റി: സഹകരണ സൊസൈറ്റി ചെയർമാനെ നിയമലംഘനങ്ങൾ കാരണം പിരിച്ചുവിട്ടതായി സാമൂഹികകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല അറിയിച്ചു.
സാമ്പത്തികവും ഭരണപരവുമായ ഗുരുതരമായ ലംഘനങ്ങളാണ് ചെയർമാൻ നടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഓഹരി ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് നടപടി. കേസിലെ എല്ലാ വിവരങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ആരും നിയമത്തിനതീതരല്ലെന്നും അൽ ഹുവൈല കൂട്ടിച്ചേർത്തു. ഡോ. അംതാൽ അൽ ഹുവൈല വ്യക്തമാക്കി. സഹകരണ പ്രവർത്തനം സുതാര്യതയും സത്യസന്ധതയും ആവശ്യപ്പെടുന്ന സാമൂഹിക ട്രസ്റ്റാണെന്നും ലംഘനങ്ങൾക്ക് ശക്തമായ നിയമനടപടി തുടരുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

