Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താമസ നിയമലംഘനം; ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: താമസ നിയമലംഘനത്തെത്തുടര്‍ന്ന് കുവൈത്തില്‍ ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റിലായി. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിവിധ ഗവർണറേറ്റുകളിലുടനീളം രണ്ടാഴ്ചക്കിടെ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 1,461 പ്രവാസികളെ പിടികൂടിയത്.
ഇവരെ നാടുകടത്തൽ ഉൾപ്പെടെയുള്ള തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ എമർജൻസി നമ്പറായ 112ല്‍ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
Next Story

