Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാ​മ​സ, തൊ​ഴി​ൽ...

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: കു​വൈ​ത്തിൽ 64 പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​നം: കു​വൈ​ത്തിൽ 64 പേ​ർ പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: ജ​ലീ​ബ് ഏ​രി​യ​യി​ൽ ക്ര​മ​ര​ഹി​ത​വും ലൈ​സ​ൻ​സി​ല്ലാ​ത്ത​തു​മാ​യ ഗാ​രേ​ജു​ക​ളി​ലും വ​ർ​ക്ക്‌ ഷോ​പ്പു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 64 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, വൈ​ദ്യു​തി, ജ​ല മ​ന്ത്രാ​ല​യം, പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​യു​ക്ത ത്രി​ക​ക്ഷി സ​മി​തി ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സി​ന്റെ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വൈ​ദ്യു​തി വി​ത​ര​ണം അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഷാ​ർ​ഖ് മേ​ഖ​ല​യി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 25 പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു.

ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ്, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ, വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പി​ടി​യി​ലാ​യ എ​ല്ലാ നി​യ​മ​ലം​ഘ​ക​രെ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitrule violation
News Summary - Violation of residence and employment rules: 64 people arrested
Next Story