പരിസ്ഥിതി നിയമലംഘനം; ഒരു വര്‍ഷത്തിനിടെ 130 കേസുകൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി നിയമ ലംഘനത്തിന് ഒരു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 130 കേസുകൾ. ഇതിൽ 28 പേരെ നാട് കടത്തിയതായും അധികൃതര്‍ അറിയിച്ചു. അനുവാദമില്ലാതെ പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്കി.
പാരിസ്ഥിതിക നിയമലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 500 മുതല്‍ 5000 ദീനാര്‍ വരെ പിഴയും തടവ് ശിക്ഷയും ലഭിക്കും. കുവൈത്ത് ഉൾക്കടലിൽ മത്സ്യബന്ധനം, നിശ്ചിത സ്ഥലങ്ങളിലല്ലാതെ മാലിന്യം തള്ളൽ, മണൽ മോഷണം എന്നിവ അതീവ ഗൗരവമുള്ള കുറ്റമാണ്. നടപടികൾ കർശനമാക്കുന്നത് നിയമത്തെ ബഹുമാനിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും നിയമലംഘനങ്ങൾ തടയാനും സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

