തൊഴിൽ, താമസ നിയമലംഘനം: കുവൈത്തിൽ 922 പേരെ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 922 പേരെ കഴിഞ്ഞമാസം പിടികൂടിയതായും ഇവരെ നാടുകടത്താൻ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായും അൽ ഖബസ് പത്രം റിപ്പോർട്ടു ചെയ്തു. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷി സമിതി നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. നാമമാത്ര തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഫർവാനിയ, കബ്ദ്, ഉമ്മുൽ ഹൈമാൻ, അൽ ദഹർ, ഷുവൈഖ്, ജലീബ് അൽ ശുയൂഖ്, മഹ്ബൂല, ഖൈത്താൻ എന്നീ മേഖലകളിൽ ജൂണിൽ കമ്മിറ്റി 24 കാമ്പയിനുകൾ സംഘടിപ്പിച്ചതായി അൽ ഖബാസ് റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീകളുടെ മൊബൈൽ ഹോം സലൂണുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഷോപ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്പോൺസർമാർക്ക് അല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടായിരുന്നു ജൂണിലെ പരിശോധന കാമ്പയിനുകൾ.
അറസ്റ്റിലായവരിൽ വലിയൊരു ശതമാനം വീട്ടുജോലിക്കാരാണ്. ഇത്തരക്കാരുടെ തൊഴിലുടമക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി താമസകാര്യ അന്വേഷണ വി
ഭാഗത്തിലേക്ക് ഇവരെ മാറ്റിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന അഞ്ച് വ്യാജ ഓഫിസുകൾ കഴിഞ്ഞമാസം പരിശോധനയിൽ കണ്ടെത്തി.
46 പേർ പിടിയിൽ
കുവൈത്ത് സിറ്റി: താമസ നിയമം ലംഘിച്ച 46 പേരെ ഫർവാനിയ, ജലീബ് അൽ ശുയൂഖ്, സാലിഹിയ എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനായുള്ള തുടർച്ചയായ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. താമസ-തൊഴിൽ നിയമലംഘനം, ഭിക്ഷാടനം, പ്രവേശന വിസയുടെ കാലാവധി തീർന്നവർ തുടങ്ങിയ വ്യത്യസ്ത കുറ്റങ്ങൾ ഇവർ ചെയ്തതായി അധികൃതർ വ്യക്തമാക്കി. താമസ-തൊഴിൽ ലംഘകരെ പിടികൂടുന്നതിനായി പരിശോധനകൾ തുടരുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

