വിനോയ് മെമ്മോറിയൽ സെവൻസ്: റൗദ എഫ്.സിക്ക് കിരീടം
text_fieldsറൗദ എഫ്.സി ടീം കിരീടവുമായി
കുവൈത്ത് സിറ്റി: രണ്ടാമത് വിനോയ് മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ റൗദ എഫ്.സിക്ക് കിരീടം. മിഷ്റിഫ് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിൽ റൗദ എഫ്.സി, പെനാൽറ്റി ഷൂട്ട് ഔട്ടിൽ യങ് ഷൂട്ടേർസ് അബ്ബാസിയയെ പരാജയപ്പെടുത്തി.
പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഇര്‍ഫാദിനെയും മികച്ച ഗോൾ കീപ്പറായി ആഷിക്കിനെയും ഡിഫൻഡറായി അമീറിനെയും ടോപ് സ്കോററായി ഫസലിനെയും തിരഞ്ഞെടുത്തു.
ഫൈനലിൽ യു.എ.ഇ എക്സ്ചേഞ്ച് എ.ജി.എം ദാരി അല്‍ മുഹരിബ് മുഖ്യാതിഥിയായിരുന്നു. വിജയികൾക്കുള്ള സമ്മാനദാനം യു.എ.ഇ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ശ്രീകുമാര്‍, ചാമ്പ്യൻസ് എഫ്.സി ഭാരവാഹികളായ ബിജു എബ്രഹാം, നെൽസൺ വറീത്, നിബിന്, നവീന്‍, ശിഹാബ്, ഗിരീഷ്, കെഫാക് ഭാരവാഹികളായ മൻസൂർ, അബ്ദുൽ റഹിമാൻ, യു.എ.ഇ എക്സ്ചേഞ്ച് മാനേജ്മെന്റ് പ്രതിനിധികളായ കാര്വർണന്, ശ്രീരാജ്, ഇന്‍സ്റ്റാകാഷ് പ്രതിനിധി സല്മാന് ജലീല്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. മത്സരങ്ങള്‍ക്ക് കിഷോര്‍, സുജിത്, അനൂപ്, സുനില്‍, സുബീഷ്, ബിജു, ഷാജിര്‍ എന്നിവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

