പരിശോധന ശക്തം; താമസ, തൊഴിൽ നിയമലംഘനത്തിന് ഈ വർഷം അറസ്റ്റിലായത് 1461 പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘനങ്ങളുടെ പേരിൽ ഈ വർഷം രാജ്യത്ത് അറസ്റ്റിലായത് 1461 പ്രവാസികൾ.
2025 ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ സ്ഥിതിവിവരക്കണക്കുകളാണ് ഇത്. അന്വേഷണ പരിധിയിലുള്ളവർ, നിയമലംഘകർ, ഒളിച്ചോടിയവർ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ഗതാഗത ലംഘനങ്ങൾ എന്നീ കാര്യങ്ങളിലും അറസ്റ്റുകൾ നടന്നു.
ലൈസൻസില്ലാത്ത തെരുവ് കച്ചവടക്കാർക്കെതിരായ എൻഫോഴ്സ്മെന്റ് നടപടികളും ഡാറ്റയിൽ ഉൾപ്പെടുന്നു. മേജർ ജനറൽ ഹമദ് അൽമുനിഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ സംബന്ധമായ നിയമലംഘനങ്ങൾക്ക് 1461 പ്രവാസികളെ പിടികൂടി. ഇതിൽ തൊഴിൽ ചട്ടങ്ങൾ ലംഘിച്ച 730 പേരും ഒളിച്ചോടിയവരായി അടയാളപ്പെടുത്തിയ 731 പേരും ഉൾപ്പെടുന്നു.
രാജ്യത്തെ 1,276 ചെക്ക്പോസ്റ്റുകളിൽ സുരക്ഷാസേന പരിശോധനകൾ നടത്തിയിരുന്നു. ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ 123 പേർ, ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 731 പേർ, തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 730 പേർ, സാധുവായ തിരിച്ചറിയൽ രേഖയില്ലാത്ത 456 പേർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

