Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​ദേ​ശി​ക​ളു​ടെ...

വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കൽ ന​ട​പ​ടി​ ശ​ക്ത​മാ​ക്ക​ണം –എം.​പി

text_fields
bookmark_border
വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കൽ ന​ട​പ​ടി​ ശ​ക്ത​മാ​ക്ക​ണം –എം.​പി
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ശ​ക്ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പാ​ർ​ല​മ​​​െൻറി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ സ​മി​തി അം​ഗം മു​ഹ​മ്മ​ദ് അ​ൽ ദ​ലാ​ൽ എം.​പി. തൊ​ഴി​ൽ വി​പ​ണി​യി​ലെ ക്ര​മീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വി​ദേ​ശി​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് പ​ക​രം സ്വ​ദേ​ശി​ക​ൾ​ക്ക് അ​വ​സ​രം ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ഉ​ത്ത​ര​വു​ക​ളും തീ​രു​മാ​ന​ങ്ങ​ളും ഇ​തി​ന​കം സ​ർ​ക്കാ​ർ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യെ​ങ്കി​ലും ഇ​നി​യും കൃ​ത്യ​മാ​യി ന​ട​പ്പാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​ത് വീ​ണ്ടും ചി​ല രാ​ജ്യ​ക്കാ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കൂ​ടാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ൽ നി​പു​ണ​ര​ല്ലാ​ത്ത ഈ​ജി​പ്ഷ്യ​ൻ, ഫി​ലി​പ്പീ​ൻ​സ്​ വം​ശ​ജ​രു​ടെ എ​ണ്ണം അ​ടു​ത്തി​ടെ​യാ​യി രാ​ജ്യ​ത്ത് കൂ​ടി​യി​ട്ടു​ണ്ട്. അ​യോ​ഗ്യ​രാ​യ ഇ​ത്ത​രം ആ​ളു​ക​ളു​ടെ ആ​വ​ശ്യം രാ​ജ്യ​ത്തി​നി​പ്പോ​ഴി​ല്ല. രാ​ജ്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗ​താ​ഗ​ത-​സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന കാ​ര​ണം ക്ര​മ​ര​ഹി​ത​മാ​യ വി​ദേ​ശി​ക​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്. രാ​ജ്യ​നി​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ യ​ഥാ​സ​മ​യം ല​ഭി​ക്കു​ന്ന​തി​നും അ​നി​യ​ന്ത്രി​ത​മാ​യ വി​ദേ​ശി സാ​ന്നി​ധ്യം ത​ട​സ്സ​മാ​കു​ന്നു​ണ്ട്.

സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ ല​ഭി​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​ർ​ക്ക് വി​ദേ​ശി​ക​ളോ​ട് മ​ത്സ​രി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി എ​ന്ന​താ​ണ് ഇ​തി​​​​െൻറ മ​റ്റൊ​രു വ​ശം. ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കു​ന്ന​തി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്താ​തെ അ​ത് ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ആ​ർ​ജ​വ​മാ​ണ് സ​ർ​ക്കാ​റി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഏ​തു മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​മാ​യാ​ലും മു​ൻ​ഗ​ണ​ന സ്വ​ദേ​ശി​ക​ൾ​ക്ക് ത​ന്നെ​യാ​വ​ണം. കാ​ര​ണം, വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യെ​ന്ന​ത് ഒ​രു രാ​ഷ്​​ട്രം എ​ന്ന നി​ല​ക്ക് രാ​ജ്യ​ത്തി​ന് അ​പ​ക​ട​മാ​ണെ​ന്നും മു​ഹ​മ്മ​ദ് അ​ൽ ദ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsvideshikalude ennam kurakkal
News Summary - videshikalude ennam kurakkal-kuwait-kuwait news
Next Story