വിദേശ അധ്യാപക, വിദ്യാർഥികളുടെ എണ്ണം കുറക്കണമെന്ന് എം.പി
text_fieldsകുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ വിദേശ അധ്യാപകരുടെയും വിദ്യാർഥികളുടെയും എണ്ണം കുറക്കണമെന്ന് പാർലമെൻറ് തലത്തിൽ ആവശ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം ഉടൻ ശക്തിപ്പെടുത്തണമെന്ന് പാർലമെൻറ് അംഗം ഉസാമ അൽ ഷാഹീൻ ആണ് ആവശ്യപ്പെട്ടത്.
വിദേശ വിദ്യാർഥികളെ പഠിപ്പിക്കുന്നതിലൂടെയും അധ്യാപനത്തിന് വിദേശികളെ നിയമിക്കുന്നതിലൂടെയും വൻ സാമ്പത്തിക ബാധ്യതയാണ് പ്രതിവർഷം സർക്കാർ വഹിക്കേണ്ടിവരുന്നത്. സ്വദേശി വിദ്യാർഥികൾക്ക് ലഭിക്കേണ്ട 51,000 സീറ്റുകളിലാണ് വിദേശ വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്നത്. അധ്യാപകരും അധ്യാപകേതര ജീവനക്കാരുമായി 25,000 വിദേശികൾ ഈ മേഖലയിലെ തൊഴിലവസരങ്ങൾ കൈയടക്കിവെച്ചിട്ടുണ്ട്.
ഈ വിദ്യാർഥികളുടെ പഠന ചെലവുകൾക്കും അധ്യാപകരുടെ ശമ്പളത്തിനുമായി ഓരോ വർഷവും 25 ബില്യൻ ദീനാറാണ് രാജ്യത്തിെൻറ പൊതു ഖജനാവിൽനിന്ന് പോകുന്നത്. സർക്കാർ മേഖലയിൽ മൊത്തം 71,014 അധ്യാപകരുണ്ടെന്നാണ് സെൻസസ് ഡിപ്പാർട്ട്മെൻറിെൻറ പുതിയ കണക്ക്. ഇതിൽ 46,079 സ്വദേശി അധ്യാപകരും ബാക്കിയുള്ള 24,937 പേർ അറബ് രാജ്യക്കാരും ഇന്ത്യയുൾപ്പെടെ മറ്റ് വിദേശ രാജ്യക്കാരുമാണ്.
ഒരു വിദ്യാർഥിയെ ഒരു വർഷം സൗജന്യമായി പഠിപ്പിക്കണമെങ്കിൽ എല്ലാ ചെലവുകളും ചേർത്ത് 4937 ദീനാറോളം വരും. വിദ്യാഭ്യാസ മേഖലയിൽ വിദേശികളുടെ എണ്ണം കുറക്കുകയോ പഠനത്തിന് ഫീസ് ഏർപ്പെടുത്തുകയോ ചെയ്താൽ ഇൗ തുക തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന് ഉസാമ അൽ ഷാഹീൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.