യു.എ.ഇ ദേശീയ ദിനത്തിന് കുവൈത്ത് പ്രവാസി സമൂഹത്തിന്റെ വിഡിയോ ആൽബം
text_fields‘ഈദ് അൽ ഇത്തിഹാദ്’ ആൽബം പോസ്റ്റർ ലിറ്റിൽ വേൾഡ് ഡയറക്ടർ ടോണി വേഗ
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: യു.എ.ഇയുടെ ദേശീയ ദിനാഘോഷത്തിന് കുവൈത്ത് പ്രവാസി സമൂഹത്തിന്റെ വിഡിയോ ആൽബം. ലക്ഷക്കണക്കിന് പ്രവാസി മലയാളികളുടെ അതിജീവനത്തിന് താങ്ങും തണലുമേകുന്ന യു.എ.ഇ ആദരവർപ്പിച്ചാണ് കുവൈത്ത് പ്രവാസികൾ ആൽബം പുറത്തിറക്കിയത്.
ഹബീബുല്ല മുറ്റിചൂർ സംവിധാനം ചെയ്ത ‘ഈദ് അൽ ഇത്തിഹാദ്’ എന്ന ആൽബത്തിന് ബാപ്പു വെള്ളിപ്പറമ്പാണ് രചന നിർവഹിച്ചത്. എം.എ. ഗഫൂറാണ് ആലാപനം. രാജേഷ് കൊച്ചിൻ ഡി.കെ ഡാൻസ് കൊറിയോഗ്രഫിയും രതീഷ് സി.വി അമ്മാസ് ഡി.ഒ.പിയും കൈകാര്യം ചെയ്തു. റഹ്മാനിയ ദഫ് സംഘവും ആൽബത്തിൽ പ്രധാന റോൾ വഹിക്കുന്നു.
മുശ് രിഫിലെ എക്സിബിഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ലിറ്റിൽ വേൾഡ് ഡയറക്ടർ ടോണി വേഗ ആൽബം പോസ്റ്റർ പ്രകാശനം ചെയ്തു. കുവൈത്ത് ഇന്റർനാഷനൽ ഫെയർ ഡയറക്ടർ അബ്ദുറഹ്മാൻ അൽ നാസർ, അനിൽ ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ മിഷ്അൽ മുതൈരി, അബ്ദുറഹ്മാൻ മീത്തൽ എന്നിവർ സന്നിഹിതരായിരുന്നു. ആൽബത്തിലെ അഭിനേതാക്കളെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.

