Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലഹരിയിലും 'വ്യാജൻ'; വൻ...

ലഹരിയിലും 'വ്യാജൻ'; വൻ അപകടകാരി

text_fields
bookmark_border
ലഹരിയിലും വ്യാജൻ; വൻ അപകടകാരി
cancel

കുവൈത്ത് സിറ്റി: നിരോധിച്ച ലിറിക്ക ഗുളികകളുടെ വ്യാജൻ രാജ്യത്ത് വ്യാപകമാണെന്ന് കണ്ടെത്തൽ. വ്യാജ ലിറിക്ക ഗുളികകൾ വിപണിയിൽ വ്യാപകമാകുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അടുത്തിടെ നടത്തിയ റെയ്ഡുകളിൽ നിരവധി ലിറിക്ക ഗുളികകൾ പിടിച്ചെടുത്തിരുന്നു.

ഫോറൻസിക് ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഇവ വ്യാജനാണെന്ന് കണ്ടെത്തുകയായിരുന്നു. ലിറിക്ക ഗുളികകളുടെ രൂപത്തിലും പേരിലും, മറ്റൊരു മരുന്നിൽ ഉപയോഗിക്കുന്ന ഫിനാസെറ്റിൻ അടങ്ങിയവയാണ് ഇവയെന്നാണ് തെളിഞ്ഞത്.

ഇത് മനുഷ്യർക്ക് വിഷാംശമേൽപിക്കുന്നതും മരണത്തിലേക്ക് നയിച്ചേക്കാവുന്നതുമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെറ്ററിനറി ക്ലിനിക്കുകളിൽ ഉപയോഗിക്കുന്ന മരുന്നാണ് ഫിനാസെറ്റിൻ. ഉയർന്ന വിഷാംശമുള്ളതിനാൽ എഴുപതുകൾ മുതൽ ഇത് നിരോധിച്ചിട്ടുണ്ട്. ലിറിക്ക ഗുളികകളുടെ പേരിൽ കള്ളക്കടത്തുസംഘം തന്നെ എത്തിച്ചതാകാം വ്യാജനുമെന്നാണ് സൂചന. ലിറിക്ക ഗുളികകൾ, പൗഡർ എന്നിവ രാജ്യത്തേക്ക് കടത്തൽ, വിൽപന, ഉപയോഗം എന്നിവക്കെതിരെ അധികൃതർ കർശന നടപടികൾ സ്വീകരിച്ചുവരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newskuwait
News Summary - 'Viajan' in drunkenness; Very dangerous
Next Story