വെട്ടുകിളി കൃഷിനശിപ്പിച്ച സംഭവം: നഷ്ടപരിഹാരം നൽകാൻ കാർഷിക അതോറിറ്റി പഠനത്തിൽ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ റമദാനിൽ കുവൈത്തിൽ വെട്ടുകിളികൾ കൃഷിനാശം വരുത്തിയ സംഭവത ്തിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ അധികൃതർ പഠനത്തിൽ. ഫാർമേഴ്സ് യൂനിയെൻറ കൂ ടി സഹായത്തോടെയാണ് നാശത്തിെൻറ തോത് കണക്കാക്കുക. കാർഷിക, മത്സ്യവിഭവ അതോറിറ്റി മേധാവി ശൈഖ് മുഹമ്മദ് അൽ യൂസുഫ് വാർത്താക്കുറിപ്പിൽ അറിയിച്ചതാണിത്.
പ്രകൃതി ദുരന്തം ഇനത്തിൽപെടുത്തിയാണ് ഭരണഘടനാനുസൃതമായ നഷ്ടപരിഹാരം കർഷകർക്ക് നൽകുക. കാർഷിക അതോറിറ്റിയുടെ എയർക്രാഫ്റ്റ് ഉപയോഗിച്ച് മരുന്ന് തളിച്ചാണ് തോട്ടങ്ങളിലെ വെട്ടുകിളികളെ തുരത്തിയത്. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അഗ്നിശമന സേന, നാഷനൽ ഗാർഡ്, പരിസ്ഥിതി പബ്ലിക് അതോറിറ്റി തുടങ്ങി സർക്കാർ വകുപ്പുകളുടെ സഹായവും ഇതിനായി തേടിയിരുന്നു. സമീപകാലത്തൊന്നുമില്ലാത്ത വിധം ലക്ഷക്കണക്കിന് വരുന്ന വെട്ടുകിളികൾ തോട്ടങ്ങളിൽ കടന്നുകയറി കൃഷി നശിപ്പിച്ചത് ഇത്തവണ കർഷകരെയും അധികൃതരെയും വലച്ചിരുന്നു.
230 വിദഗ്ധ തൊഴിലാളികളെ 12 സംഘങ്ങളാക്കി തിരിച്ചാണ് മരുന്നുതളിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയത്. വഫ്ര ഭാഗത്തെ ഫാമുകളിലാണ് കാര്യമായി വെട്ടുകിളി ശല്യമുണ്ടായത്. നേരത്തേ1890, 1929, 1930, 1961-62 കാലയളവിൽ കുവൈത്തിലെ കൃഷിഭൂമിയിൽ വ്യാപകമായി വെട്ടുകിളികൾ കൃഷിനാശം വരുത്തിയിരുന്നു. സമാനമായ ഭീഷണിയാണ് ഇൗ വർഷവും ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
