പാഠ്യപദ്ധതി പരിഷ്കരണം; നിക്ഷിപ്ത താൽപര്യങ്ങൾ ഉപേക്ഷിക്കുക - ഐ.സി.എഫ്
text_fieldsഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ നേതൃത്വ ക്യാമ്പ് ശുകൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മറവിൽ നിക്ഷിപ്ത താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ നേതൃക്യാമ്പ് ആവശ്യപ്പെട്ടു. നമ്മുടെ സംസ്കാരത്തിന് നിരക്കാത്ത ആശയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണമെന്നും ക്യാമ്പ് ഉണർത്തി.
വിദ്യാഭ്യാസ രംഗത്തെ കാതലായ വിഷയങ്ങൾ, വിദ്യാർഥി അധ്യാപക അനധ്യാപക സംഘടനകളിലെ അന്ധമായ കക്ഷിരാഷ്ട്രീയ വിധേയത്വം, കലാലയ കൊലപാതകങ്ങൾ, ആക്രമണങ്ങൾ എന്നിവ ചർച്ചയാക്കുകയും, പരിഹരിക്കുന്നതിനു പകരം പുതിയ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നതിലെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതാണെന്നും ക്യാമ്പ് വിലയിരുത്തി. സാദിഖ് തങ്ങൾ അവതരിപ്പിച്ച പ്രമേയത്തെ അബ്ദുല്ലത്തീഫ് തോന്നിക്കര പിന്തുണച്ചു.
സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടന്ന ക്യാമ്പ് നാഷനൽ ഐ.സി.എഫ് ഫിനാൻസ് സെക്രട്ടറി ശുകൂർ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് അലവി സഖാഫി തെഞ്ചേരി, അബ്ദുള്ള വടകര, നവാസ് ശംസുദ്ദീൻ, ഹനീഫ് വെള്ളച്ചാൽ, നൗഫൽ, റഫീഖ് സഖാഫി തെന്നല എന്നിവർ നേതൃത്വം നൽകി. ശംസുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷത വഹിച്ചു. എൻജിനീയർ അബൂബക്കർ സിദ്ദീഖ് സ്വാഗതവും മുജീബ് ഇർഫാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

