അറിവിന്റെ തിളക്കത്തിൽ വേങ്ങര കെ.എം.സി.സി; ഉന്നത വിജയികൾക്ക് 'സ്നേഹാദരവ്'
text_fieldsകെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി 'സ്നേഹാദരവ് -2026' ഏറ്റുവാങ്ങിയ വിദ്യാർഥികൾ
കുവൈത്ത് സിറ്റി: കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ, അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.
'സ്നേഹാദരവ് -2026' എന്ന പേരിൽ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരിയുടെ വസതിയിൽ നടന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ പി.കെ. അസ്ലു ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മെമന്റോയും ക്യാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
കെ.എം.സി.സി വേങ്ങര മണ്ഡലം പ്രസിഡന്റ് ഫൈസൽ പരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കുഴിപ്പുറം സ്വാഗതപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ആശംസകൾ നേർന്നു സംസാരിച്ചു.
കെ.എം.സി.സിയുടെ വിവിധ തലങ്ങളിലെ ഭാരവാഹികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

