‘വേനൽത്തുമ്പികൾ’ നാളെ
text_fieldsകുവൈത്ത് സിറ്റി: മാവേലിക്കര ബിഷപ്മൂർ കോളേജ് അലുംനി അസോസിയേഷൻ കുവൈത്ത് കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘വേനൽത്തുമ്പികൾ’ എന്ന പേരിൽ കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുന്ന ക്യാമ്പ് 16 ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും.
രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയുള്ള ക്യാമ്പിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. ബാബുജി ബത്തേരി, മനോജ് മാവേലിക്കര എന്നിവർ നേതൃത്വം നൽകും. 2018 എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരം പ്രണവ് ബിനു ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ ‘മാക്ബത്’ നാടകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ആദരിക്കും. പങ്കെടുക്കുന്നതിനായി രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ 60310392/97542985, 66438094/97230972.

