വെളിച്ചമാണ് തിരുദൂതർ: പ്രഭാഷണം സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി സിറ്റി ഏരിയ സംഘടിപ്പിച്ച ‘വെളിച്ചമാണ് തിരുദൂതർ’ പ്രഭാഷണത്തിൽ നിയാസ് ഇസ്ലാഹി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സിറ്റി ഏരിയ ‘വെളിച്ചമാണ് തിരുദൂതർ’ പ്രഭാഷണം സംഘടിപ്പിച്ചു. സിറ്റിയിലെ ഒരുമ ഹാളിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി കേന്ദ്ര ഖുർആൻ സ്റ്റഡി സെന്റർ കൺവീനറും വാഗ്മിയുമായ നിയാസ് ഇസ്ലാഹി മുഖ്യപ്രഭാഷണം നടത്തി. പ്രവാചക സ്നേഹം എങ്ങനെയാകണമെന്നും എന്തുകൊണ്ട് പ്രവാചകൻ അത്രമേൽ സ്നേഹിക്കപ്പെട്ടുവെന്നും പ്രവാചകൻ നമ്മെ ഏൽപിച്ച ദൗത്യമെന്തായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഏരിയ പ്രസിഡന്റ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഖിറാഅത്തും കൺവീനർ മുഹമ്മദ് റഫീഖ് സ്വാഗതവും പറഞ്ഞു. ഏരിയ സെക്രട്ടറി ഫൈസലിന്റെ ഉദ്ബോധനത്തോടെയും പ്രാർഥനയോടെയും സമാപിച്ചു.