ആശുപത്രി പാർക്കിങ്ങ് സ്ഥലങ്ങളിൽ വാഹനങ്ങൾ ശ്രദ്ധിക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ആശുപത്രി പാർക്കിങ്ങ് സ്ഥലങ്ങളിൽ രേഖപ്പെടുത്തുന്നത് നിരവധി ലംഘനങ്ങൾ. നിരോധിത മേഖലയിലെ പാർക്കിങ്, ഗതാഗത തടസ്സം എന്നിവയാണ് പ്രധാനമായും രേഖപ്പെടുത്തുന്നത്. ഇത്തരത്തിൽ അടുത്തിടെ ഒരു ദിവസം 382 ലംഘനങ്ങൾ നടന്നതായാണ് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് കണക്ക്.
199 നിയമലംഘനങ്ങളുമായി ജഹ്റ ആശുപത്രിയാണ് പട്ടികയിൽ ഒന്നാമത്. ഫർവാനിയ ആശുപത്രി 67, അൽ അദാൻ ആശുപത്രി 50, അൽ അമീരി ആശുപത്രി 39, ജാബർ ആശുപത്രി 27 എന്നിങ്ങനെയാണ് മറ്റ് ആശുപത്രി പരിസരങ്ങളിലെ ലംഘനങ്ങൾ. നിയമലംഘനങ്ങൾ കണ്ടെത്തുന്ന വാഹനത്തിന്റെ ഫോട്ടോ എടുത്ത് ലംഘനങ്ങൾ രേഖപ്പെടുത്തുകയും ഉടമകൾക്ക് നോട്ടീസ് അയക്കുകയും ചെയ്യുന്ന സംവിധാനം ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുണ്ട്. നിയമലംഘകന് നോട്ടീസ് സഹൽ ആപ്പ് വഴി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

