പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ ജ​ഹ്‌​റ​യി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​തി​രെ പ​രാ​തി

11:59 AM
11/07/2019
പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ജ​ഹ്​​റ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​വു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ​ര്‍വാ​നി​യ, കു​വൈ​ത്ത്​ സി​റ്റി ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ ജ​ഹ്‌​റ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തി​നെ​തി​രെ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ പ​രാ​തി അ​റി​യി​ച്ചു. ജ​ഹ്‌​റ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്ത വ​ണ്ടി​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഫ​ര്‍വാ​നി​യ, കാ​പ്പി​റ്റ​ല്‍ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി വി​ല്‍പ​ന​ക്കു​വെ​ച്ച വാ​ഹ​ന​ങ്ങ​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഈ ​ര​ണ്ടു മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ജ​ഹ്‌​റ​യി​ല്‍ എ​ത്തി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
 

Loading...
COMMENTS