നിയമലംഘനം നടത്തിയ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു
text_fieldsസുരക്ഷാ ഉദ്യോഗസഥർ വാഹനപരിശോധനയിൽ
കുവൈത്ത് സിറ്റി: ട്രാഫിക് ഡിപാർട്ട്മെന്റ് നടത്തിയ വാഹന പരിശോധനയില്‍ നിയമ ലംഘനം നടത്തിയ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി നടന്ന പരിശോധനയില്‍ 105 വാഹനങ്ങളും മോട്ടോർ സൈക്കിളുമാണ് സുരക്ഷ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പ്രായപൂർത്തിയാകാതെ വാഹനങ്ങൾ ഓടിച്ചതിന് 65 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് കൈമാറി. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്ത് 35,722 ട്രാഫിക് നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. സമാന രീതിയില്‍ പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ വിസ കാലാവധി കഴിഞ്ഞ നിരവധി പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി.

