Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറോഡിൽ അഭ്യാസം കാണിച്ച...

റോഡിൽ അഭ്യാസം കാണിച്ച വാഹനം പിടിച്ചെടുത്തു

text_fields
bookmark_border
റോഡിൽ അഭ്യാസം കാണിച്ച വാഹനം പിടിച്ചെടുത്തു
cancel
camera_alt

റോ​ഡി​ൽ അ​ഭ്യാ​സം കാ​ണി​ച്ച​തി​ന് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം

കു​വൈ​ത്ത് സി​റ്റി: അ​മി​ത വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​മാ​യും വാ​ഹ​നം ഓ​ടി​ച്ച് റോ​ഡി​ൽ അ​ഭ്യാ​സം കാ​ണി​ച്ച ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി. സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് മ​റൈ​ൻ ഏ​രി​യ​യി​ൽ ഇ​യാ​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ട അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി വാ​ഹ​ന ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​ന ഡ്രൈ​വ​ർ അ​ശ്ര​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും സ്വ​ന്തം ജീ​വ​നും മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന വി​ധ​ത്തി​ൽ പെ​രു​മാ​റി​യ​താ​യും അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

അ​തി​നി​ടെ, വാ​ഹ​ന നി​യ​മ​ലം​ഘ​ന​ത്തി​ന് 7067 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നാ​ലു​പേ​രെ ട്രാ​ഫി​ക് പൊ​ലീ​സി​ലേ​ക്കും മ​റ്റ് നാ​ലു പേ​രെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​നി​ലേ​ക്കും റ​ഫ​ർ ചെ​യ്തു. വാ​ഹ​ന എ​ക്‌​സ്‌​ഹോ​സ്റ്റു​ക​ളി​ൽ​നി​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തി​ന് 118 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle seized
News Summary - vehicle that showed practice on the road was seized
Next Story