പാലത്തിൽകൂടി ഓടിച്ച വാഹനം പിടിച്ചെടുത്തു
text_fieldsപിടികൂടിയ വാഹനം നീക്കംചെയ്യുന്നു
കുവൈത്ത് സിറ്റി: കാൽനട പാലത്തിൽകൂടി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ നിയമനടപടി. വാഹനം പിടിച്ചെടുത്തു. വാഹനം കാൽനട പാലത്തിനു മുകളിൽ കയറുന്നതിന്റെ വിഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നതാണ് പ്രവൃത്തിയെന്ന് അധികൃതർ വ്യക്തമാക്കി. ഇത് ശ്രദ്ധയിൽപെടുത്തിയ പൗരന് ആഭ്യന്തര മന്ത്രാലയം നന്ദിയും അഭിനന്ദനവും അറിയിച്ചു.
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 112 എന്ന എമർജൻസി ഫോണിൽ അറിയിക്കാനും അധികൃതർ ആവശ്യപ്പെട്ടു. അതിനിടെ, ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ട്രാഫിക് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിൽ 110 ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. നിയമലംഘനം നടത്തിയിരുന്ന ഒരു വർക്ക്ഷോപ്പ് പൂട്ടുകയും ഉപേക്ഷിക്കപ്പെട്ട 14 വാഹനങ്ങൾ നീക്കംചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

