വാഹനങ്ങളിലെ രൂപമാറ്റം: പരിശോധന തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതും ഉയർന്നശബ്ദം ഉണ്ടാക്കുന്നതിനായി കൃത്രിമത്വം നടത്തുന്നതും കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നു. പബ്ലിക് സെക്യൂരിറ്റി സെക്ടർ, ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്, ജനറൽ ഡയറക്ടറേറ്റ് എന്നിവയാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഫലമായി ശനിയാഴ്ച എക്സ്ഹോസ്റ്റിൽ നിന്നുള്ള 133 ശബ്ദ ലംഘനങ്ങൾക്കെതിരെ നടപടി എടുത്തു.
71 വാഹനങ്ങൾ പിടിച്ചെടുത്തു. നാല് സൈക്കിളുകളും പിടികൂടിയവയിൽ ഉൾപ്പെടുന്നു. ഇത്തരം വാഹനങ്ങളും നിർമാണ ഇടങ്ങളും കണ്ടെത്തുന്നതിനായി പരിശോധന നടന്നുവരുകയാണ്. നിരവധി വാഹനങ്ങൾ പിടിച്ചെടുക്കുകയും വർക് ഷോപ്പുകളും ഗാരേജുകളും അടച്ചുപൂട്ടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

