Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശു​വൈ​ഖി​ൽ വാ​ഹ​ന...

ശു​വൈ​ഖി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന: 600 നി​യ​മ​ലം​ഘ​നം

text_fields
bookmark_border
ശു​വൈ​ഖി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന: 600 നി​യ​മ​ലം​ഘ​നം
cancel
camera_alt

ശു​വൈ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത സം​ഘം

Listen to this Article

കു​വൈ​ത്ത് സി​റ്റി: ശു​വൈ​ഖ് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 600ലേ​റെ നി​യ​മ​ലം​ഘ​നം രേ​ഖ​പ്പെ​ടു​ത്തി. ഒ​മ്പ​ത് പി​ടി​കി​ട്ടാ​പു​ള്ളി​ക​ളെ​യും പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി.

11 താ​മ​സ​നി​യ​മ ലം​ഘ​ക​രും അ​റ​സ്റ്റി​ലാ​യി. നി​യ​മം ലം​ഘി​ച്ച 44 ഗാ​രേ​ജു​ക​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വി​​​ച്ഛേ​ദി​ച്ചു. അ​ല​ക്ഷ്യ​മാ​യി നി​ർ​ത്തി​യ 514 വാ​ഹ​ന​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി മു​ന്ന​റി​യി​പ്പ് സ്റ്റി​ക്ക​ർ പ​തി​ച്ചു. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം വാ​ഹ​നം എ​ടു​ത്തു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ ക​ണ്ടു​കെ​ട്ടി ഗാ​രേ​ജി​ലേ​ക്ക് മാ​റ്റു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വൈ​ദ്യു​തി മ​ന്ത്രാ​ല​യം, കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രാ​ല​യ​ത്തി​ലെ ജു​ഡീ​ഷ്യ​ൽ പൊ​ലീ​സ് ടീം ​ഉ​പ​മേ​ധാ​വി അ​ഹ്മ​ദ് അ​ൽ ശ​മ്മാ​രി പ​റ​ഞ്ഞു. അ​ഗ്നി​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle inspectionShuwaikh
News Summary - Vehicle inspection in Shuwaikh: 600 violations
Next Story