വട്ടംകുളം മഹല്ല് ജി.സി.സി കമ്മിറ്റി നിലവിൽ വന്നു
text_fieldsRepresentational Image
കുവൈത്ത് സിറ്റി: വട്ടംകുളം മഹല്ല് പ്രവാസി കൂട്ടായ്മയുടെ ജി.സി.സി കമ്മിറ്റി നിലവിൽവന്നു. ഓൺലൈനായി നടന്ന യോഗത്തിൽ എം.വി. മജീദ് അധ്യക്ഷത വഹിച്ചു. ബഷീർ ആലത്തൂർ ഉദ്ഘാടനം ചെയ്തു. മഹല്ലിലെ മത ഭൗതികരംഗങ്ങളിൽ ഇടപെടാനും അർഹരായവർക്ക് പരമാവധി സഹായം എത്തിക്കാനും പ്രവാസികളുടെ സുരക്ഷ മുൻനിർത്തി പ്രവർത്തിക്കാനും നല്ലൊരു തലമുറയെ വാർത്തെടുക്കാൻ മത വിദ്യാഭ്യാസ രംഗങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാനും തീരുമാനിച്ചു.
എം.കെ. ലത്തീഫ് നന്ദി പറഞ്ഞു. അലി കടയിൽ, എ.വി. നാസർ (കുവൈത്ത്), സി.പി. ഹമീദ് (സൗദി) എന്നിവരെ മുഖ്യരക്ഷാധികാരികളായി തിരഞ്ഞെടുത്തു. ബഷീർ ആലത്തൂർ (പ്രസി), എം.വി. മജീദ് (സെക്ര), എം.കെ. ലത്തീഫ് (ട്രഷ), പി.എ. സുബൈർ (ഓർഗനൈസിങ് സെക്ര), പി.വി. ഇബ്രാഹിം (കോഓഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

