ജോർജിയയിലേക്ക് സർവിസുമായി വതനിയ എയർവേസ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായുള്ള കുവൈത്ത് വതനിയ്യ എയർവേസ് ജോർജിയയിലേക്ക് സർവിസ് ആരംഭിക്കുന്നു. ഇവിടേക്ക് നേരിട്ടുള്ള വിമാന സർവിസ് ജൂലൈ 11ന് ആരംഭിച്ച് ഒക്ടോബർ 29 വരെ തുടരും. ആഴ്ചയിൽ മൂന്നു സർവിസുകളാണ് ഉണ്ടാവുക. തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലുള്ള സർവിസിന് എയർബസ് എ320 എയർക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. 2012ലാണ് കുവൈത്തും ജോർജിയയും തമ്മിൽ വ്യോമഗതാഗതത്തിന് ധാരണയിലെത്തിയത്.
കഴിഞ്ഞ ആഴ്ചയാണ് വതനിയ എയർവേസിെൻറ വിമാനശൃംഖലയിൽ എയർ ബസ് എ320 എത്തിയത്. അഞ്ചുവർഷത്തെ ഇടവേളക്ക് ശേഷം ആഭ്യന്തര സർവിസുകളുടെ കാര്യത്തിൽ വതനിയ എയർവേസ് പുതിയ അധ്യായത്തിന് തുടക്കമിടുകയാണെന്ന് കമ്പനി പി.ആർ ഡയറക്ടർ ലൻഅ അൽ റാഷിദ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
