Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ച് മാസമായി ജോലിയില്ലാതിരുന്ന മലയാളി കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: തിരുവനന്തപുരം വർക്കല സ്വദേശിയെ കുവൈത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല ചിലക്കൂർ അയനിക്കൽ തൊടിയിൽ ഷിബു (50) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് ശുചിമുറിയിലാണ് മൃതദേഹം കണ്ടത്. ഭാര്യ: സുഹറ. മക്കൾ: സുഹൈബ്, സുഹൈൽ. പിതാവ്: അയ്യൂബ്. മാതാവ്: സൽമ. അഞ്ച്മാസമായി ജോലിയില്ലാതെ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തകരായ അക്ബർ കുളത്തൂപ്പുഴ, അരുൺ രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.
Next Story

