അൽ നാഹിൽ ക്ലിനികിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു
text_fieldsഅൽ നാഹിൽ ക്ലിനികിൽ നടന്ന നഴ്‌സസ് ദിനാഘോഷത്തിൽ നിന്ന്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തിന്റെ ഭാഗമായി ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ അബ്ബാസിയ അൽ നാഹിൽ ഇന്റർനാഷണൽ ക്ലിനികിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
നഴ്‌സുമാരെ ആദരിക്കൽ, സമ്മാന വിതരണം, കേക്ക് കട്ടിംഗ് എന്നിവ ആഘോഷ ഭാഗമായി ഒരുക്കി. ദൈവത്തിന്റെ ഭൂമിയിലെ ഏറ്റവും മനോഹര സൃഷ്ടിയെന്ന് പറയാവുന്ന നഴ്സുമാർ ഓരോ രോഗിയുടെയും ഹൃദയമിടിപ്പിനെ കാത്തു സൂക്ഷിക്കുന്ന കാവൽ മാലാഖമാരാണെന്നു ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് വൈസ് ചെയർ പേഴ്സൺ നസീഹ മുഹമ്മദ് റബീഹ് പറഞ്ഞു.
ശിഫാ അൽ ജസീറ ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് അസീം സേട്ട് സുലൈമാൻ, അൽനാഹിൽ ഓപ്പറേഷൻസ് മാനേജർ വിജിത് വി നായർ,ഡെപ്യൂട്ടി മാനേജർ ഓപ്പറേഷൻസ് ആൻഡ് എച്ച്.ആർ ലൂസിയ വില്യംസ്, മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജീവ് പ്രസാദ്, ഡോക്ടർമാർ,നഴ്സിങ്‌സ് ഹെഡ്, ചീഫ് നഴ്സിംഗ് ഓഫീസർ മറ്റു ക്ലിനിക് ജീവനക്കാർ എന്നിവർ ആഘോഷത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

