വിദേശകാര്യ മന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് വിവിധ രാജ്യങ്ങൾ
text_fieldsശൈഖ് ജറാഹ് ജാബിർ
അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിന് അഭിനന്ദനങ്ങൾ അറിയിച്ചു ഗൾഫ് മേഖലയിലും പുറത്തുമുള്ള സഹപ്രവർത്തകരും ഉദ്യോഗസ്ഥരും.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സഊദ്, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി, ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് അൽ ബുസൈദി എന്നിവർ ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു.
ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ അൽ സഫാദി, ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദുൽലാറ്റി, ഖത്തർ വിദേശകാര്യ സഹമന്ത്രിയും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രിയുമായ സുൽത്താൻ അൽ മുറൈഖി, യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരും ആശംസകൾ നേർന്നവരിൽ ഉൾപ്പെടുന്നു.
ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസും ശൈഖ് ജറാഹുമായി ഫോണിൽ സംസാരിച്ച് കുവൈത്തും ഇരു സംഘടനകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൽ വിജയിക്കണമെന്ന് ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

