‘ഒരുമ’ അംഗങ്ങൾക്ക് ശിഫ അൽ ജസീറയിൽ വിവിധ ആനുകൂല്യങ്ങൾ
text_fields‘ഒരുമ’ പുതുവർഷ കാമ്പയിൻ പോസ്റ്റർ കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ്, ശിഫ അൽ ജസീറ ഗ്രൂപ് ഡെപ്യൂട്ടി വൈസ് ചെയർപേഴ്സൻ നസീഹ മുഹമ്മദ് റബീഹ് എന്നിവർ ചേർന്ന്
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജിയുടെ പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമയുടെ പുതുവർഷ കാമ്പയിന് തുടക്കമായി. ശിഫ അൽ ജസീറ ഫർവാനിയ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ്, ശിഫ അൽ ജസീറ ഗ്രൂപ് ഡെപ്യൂട്ടി വൈസ് ചെയർ പേഴ്സൻ നസീഹ മുഹമ്മദ് റബീഹ് എന്നിവർ ചേർന്ന് പദ്ധതിയുടെ പോസ്റ്റർ പ്രകാശനം നടത്തി.
ശിഫ അൽ ജസീറ ഹെഡ് ഓഫ് ഓപറേഷൻസ് അസീം സേട്ട് സുലൈമാൻ, ഹെഡ് ഓഫ് മാർക്കറ്റിങ് മൂന ഹസൻ, ഫർവാനിയ അഡ്മിനിസ്ട്രേറ്റീവ് മാനേജർ സുബൈർ മുസ്ലിയാരകത്ത്, അബ്ബാസിയ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റിവ് മാനേജർ ലൂസിയ വില്യംസ്, ഒരുമ പ്രതിനിധികളായ ഫിറോസ് ഹമീദ്, അൽത്താഫ്, അൻവർ എന്നിവർ പങ്കെടുത്തു.
ഒരുമ അംഗങ്ങൾക്ക് ശിഫ അൽ ജസീറ ഫർവാനിയ, ഫഹാഹീൽ, അബ്ബാസിയ അൽ നാഹിൽ ക്ലിനിക്കുകളിൽ ആകർഷകമായ ആനുകൂല്യങ്ങൾ, ഒരു വർഷത്തേക്ക് സൗജന്യ ശിഫ മെമ്പർഷിപ്, സൗജന്യ ഫയൽ ഓപണിങ്, ഡോക്ടർ കൺസൾട്ടേഷന് മൂന്ന് ദീനാർ,സ്പെഷലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷൻ അഞ്ച് ദീനാർ, പത്ത് ദിവസത്തേക്ക് ഫ്രീ ഫോളോഅപ് എന്നിവ ലഭിക്കും.
ഇതിന് പുറമെ ലാബ് ഇൻവെസ്റ്റിഗേഷൻ എക്സ്റേ,അൾട്രാ സൗണ്ട് സ്കാനിങ്,ഫാർമസി തുടങ്ങിയവക്ക് പ്രത്യേക കിഴിവും ലഭിക്കും. ‘ഒരുമ’യിൽ രണ്ടര ദീനാർ നൽകി ഇപ്പോൾ അംഗത്വമെടുക്കാം. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ സഹായം നൽകും. ചികിത്സ സഹായവും നൽകുന്നുണ്ട്. അംഗത്വം എടുക്കാനും പുതുക്കാനും അബ്ബാസിയ 60022820,ഫർവാനിയ 99316763, ഫഹാഹീൽ 66610075, അബു ഹലീഫ 98733472, സാൽമിയ 66413084,സിറ്റി 99198501,റിഗ്ഗായ് 66097660 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

