വർഗീസ് പുതുക്കുളങ്ങര ലോക കേരളസഭാംഗത്വം രാജിവെച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ കോൺഗ്രസ് പോഷക സംഘടനയായ ഒ.ഐ.സി.സി അധ്യക്ഷൻ വർഗീസ് പു തുക്കുളങ്ങര ലോക കേരളസഭാംഗത്വം രാജിവെച്ചു. ലോക കേരളസഭ വൈസ് ചെയർമാൻ സ്ഥാനം രാജിവെ ച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ചാണ് തെൻറ രാജിയെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരളസഭ അംഗത്വം രാജിവെച്ചതായി അറിയിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോർക സി.ഇ.ഒക്കും കത്തയച്ചതായി വർഗീസ് പുതുക്കുളങ്ങര പറഞ്ഞു.
പ്രവാസികളോട് ഒരു ഉത്തരവാദിത്തവുമില്ലാതെ നിലകൊള്ളുന്ന ലോക കേരളസഭയിൽ തുടരുന്നത് നീതിയല്ലെന്ന ബോധ്യത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രവാസിക്ഷേമം മുൻനിർത്തി കൊട്ടിഘോഷിച്ചു തുടങ്ങിയ ലോക കേരളസഭ പ്രവാസികളോട് നിരുത്തരവാദ സമീപനമാണ് തുടരുന്നത്. ഒന്നര വർഷത്തിനിടെ രണ്ടു പ്രവാസി വ്യവസായികൾക്ക് ജീവനൊടുക്കേണ്ടിവന്ന സാഹചര്യം സഭക്കും കേരളീയ സമൂഹത്തിനും അപമാനമാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ പ്രശ്നങ്ങളിൽ ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം ലോക കേരളസഭയെ ഉപയോഗിച്ച് മറ്റ് ആവശ്യങ്ങൾ നേടിയെടുക്കാനാണ് സർക്കാർ ശ്രമം.
സഭയിൽ ഉയർന്നുവന്ന ചർച്ചകൾതന്നെ ഇതിന് ഉദാഹരണമാണെന്നും വർഗീസ് പുതുക്കുളങ്ങര പറഞ്ഞു. ഇദ്ദേഹം ഉൾപ്പെടെ ആറുപേരാണ് ലോക കേരളസഭയിൽ കുവൈത്ത് മലയാളികളെ പ്രതിനിധാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
