പീഡനങ്ങളുടെ മുഖ്യകാരണം നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്ക് -–സെമിനാർ
text_fieldsകുവൈത്ത് സിറ്റി: നീതിന്യായ വ്യവസ്ഥയുടെ മെല്ലെപ്പോക്കാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക പീഡനങ്ങളുടെ മുഖ്യകാരണമെന്ന് വനിതാവേദി സെമിനാര്‍ അഭിപ്രായപ്പെട്ടു. വനിതാവേദി ഫര്‍വാനിയ യൂനിറ്റ് നടത്തിയ സെമിനാറില്‍ ‘പെരുകുന്ന ലൈംഗിക പീഡനങ്ങള്‍ കാരണങ്ങളും പ്രതിവിധിയും’ വിഷയത്തില്‍ ഷിനി റോബര്‍ട്ട് പ്രബന്ധം അവതരിപ്പിച്ചു. സാം പൈനുംമൂട് സെമിനാര്‍ ഉത്ഘാടനം ചെയ്തു. സ്ത്രീകളുടെ വ്യക്തിത്വം തിരിച്ചറിഞ്ഞത് പീഡനകഥകള്‍ പുറത്തുവരാന്‍ കാരണമായതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിന്ദു ബിജു, ദീപ്തി, അമ്പിളി പ്രമോദ്, മിനി ശ്രീധർ, മൈക്കില്‍ ജോണ്‍സൺ, വത്സാ സാം, രമാ അജിത് എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. സജിത സ്കറിയ മോഡറേറ്റര്‍ ആയിരുന്നു. ഉപരിപഠനത്തിനായി പോകുന്ന സാന്ദ്ര സാേൻറാ, അമിലിയ സിബി, ആബേല്‍ സിബി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കൊച്ചി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രവാസി ചിത്രമായി െതരഞ്ഞെടുക്കപ്പെട്ട ‘ഇര’യുടെ സംവിധായിക നിമിഷ രാജേഷിനെ ചടങ്ങില്‍ ആദരിച്ചു. അബ്ബാസിയ കലാ സെൻററില്‍ നടന്ന സെമിനാറിൽ ലിജി സാേൻറാ സ്വാഗതവും ജാന്‍സി ജിജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
