വ​നി​ത ദി​നാ​ച​ര​ണം: വ​നി​ത ലേ​ബ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച്​  സ​ഹാ​യം കൈ​മാ​റി 

14:18 PM
12/03/2018
തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ കു​വൈ​ത്ത്​ (ട്രാ​സ്ക്) വ​നി​ത വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ലേ​ബ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്‌ കു​വൈ​ത്ത്​ (ട്രാ​സ്ക്)​വ​നി​ത വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​നാ​ച​ര​ണ​ത്തി​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ വി​ങ്ങു​മാ​യി ചേ​ർ​ന്ന്​ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 250ല​ധി​കം വ​നി​ത​ക​ൾ താ​മ​സി​ക്കു​ന്ന ഖൈ​ത്താ​നി​ലു​ള്ള അ​ൽ അ​ബ്ര ക്ലീ​നി​ങ് ക​മ്പ​നി​യു​ടെ വ​നി​ത ലേ​ബ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. ക്യാ​മ്പി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക്​ വ​സ്ത്ര​ങ്ങ​ൾ, ബാ​ഗു​ക​ൾ, ചെ​രി​പ്പ്, മ​റ്റു നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ കൈ​മാ​റു​ക​യും ചെ​യ്തു. തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ട​വി, സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​റും ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ഡി പൗ​ലോ​സ്, വ​നി​ത വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷൈ​നി ഫ്രാ​ങ്ക്, വ​നി​ത സെ​ക്ര​ട്ട​റി റി​നി ഷി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ട്രാ​സ്‌​ക് അം​ഗ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും സ​മാ​ഹ​രി​ച്ച സാ​ധ​ന​ങ്ങ​ൾ അ​ന്തേ​വാ​സി​ക​ൾ​ക്ക് കൈ​മാ​റി. ജോ​യ് തോ​ല​ത്ത്​‌, അ​ല​ക്സ് പൗ​ലോ​സ്, ഡോ. ​ജ​മീ​ല ക​രീം, ജി​ഷ രാ​ജീ​വ്, നി​ഷ ബി​നോ​യ്, ഷെ​റി​ൻ ബി​ജു നേ​തൃ​ത്വം ന​ൽ​കി.


 

Loading...
COMMENTS